ചൊവ്വയെ കീഴടക്കി മംഗള്‍‌യാന്‍; ചരിത്രം കുറിച്ച് ഇന്ത്യ

Last Updated: ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (08:56 IST)
ഇന്ത്യയുടെ പര്യവേക്ഷണ ദൗത്യം 'മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി. ഇതോടെ ആദ്യചൊവ്വാ ദൌത്യം വിജയിപ്പിച്ച ഏകരാജ്യമായി ഇന്ത്യ.
ചൊവ്വാദൗത്യം പൂര്‍ത്തിയാക്കുന്ന ഏക ഏഷ്യന്‍രാജ്യമെന്ന മികവും.


ചൊവ്വയുടെ നിഴലില്‍നിന്ന് പുറത്ത് വന്ന മംഗള്‍‌യാന്റെ ആദ്യസിഗ്നലുകള്‍ കാന്‍‌ബറെയിലെ കേന്ദ്രത്തില്‍ ലഭിച്ചുവെന്ന് അറിഞ്ഞതോടെ ഇന്ത്യന്‍ ശാസ്ത്രലോകം ആഹ്ലാദത്തിലായി. ചരിത്ര നിമിഷത്തിന് സാക്ഷിയാവാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഐഎസ്ആര്‍ഒ ആസ്ഥാനത്തുണ്ട്.

ഇന്ത്യയുടെ ആദ്യ ഗ്രഹാന്തരദൗത്യമാണ് മംഗള്‍യാന്‍ എന്നു വിളിപ്പേരുള്ള മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍. ചൊവ്വാദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയും റഷ്യയും യൂറോപ്യന്‍ ഏജന്‍സിയുമാണ് ഇതിനുമുമ്പ് ചൊവ്വാദൗത്യം നേടിയിട്ടുള്ളത്. ആദ്യശ്രമത്തില്‍ ജയിക്കുന്ന ഒരേയൊരു രാജ്യമെന്ന ബഹുമതി ഇന്ത്യക്ക് സ്വന്തമായി.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് 2013 നവംബര്‍ അഞ്ചിനാണ് പിഎസ്എല്‍വി.-സി25 എന്ന റോക്കറ്റിലൂടെ മംഗള്‍യാന്‍ വിക്ഷേപിച്ചത്. അതുമുതല്‍ താത്കാലികപഥത്തില്‍ ഭൂമിയെ വലംവെച്ച പേടകത്തെ കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് ഭൂമിയുടെ സ്വാധീനത്തില്‍നിന്ന് മോചിപ്പിച്ച് സൂര്യനുചുറ്റുമുള്ള പഥത്തിലാക്കിയത്. 297 ദിവസംകൊണ്ട് സൂര്യനെ പകുതി വലംവെച്ചിരിക്കുകയാണ് പേടകം. ഇപ്പോള്‍ ഇന്ത്യക്ക് ചരിത്രം നേട്ടവും നല്‍കി മംഗള്‍‌യാന്‍ വിജയപഥത്തിലുമെത്തി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :