ബാംഗ്ലൂര്‍|
VISHNU.NL|
Last Modified ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (13:14 IST)
ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തില്‍ ഞാനും ചൂലുമെടുത്ത് വൃത്തിയാക്കാന്‍ പോകുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു. ഗാന്ധിജയന്തി ദിനത്തില്‍ ഞാന്‍ സ്വയം ചൂലെടുത്ത് പുറത്തുപോകും. ഇത്തരം നിസാര കാര്യങ്ങള്‍ക്ക് ഞാന്‍ പ്രാധാന്യം നല്‍കുന്നത് എന്തിനാണെന്ന് ജനങ്ങള്‍ അശ്ചര്യപ്പെടാറുണ്ട്. ഞാനൊരു നിസാരക്കാരനായതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. നിസാരക്കാര്‍ക്ക് നിസാര പ്രവൃത്തികളിലൂടെ രാജ്യത്റ്റ്‌ഹെ ഉന്നതിയിലെത്തിക്കാന്‍ കഴിയും മോഡി പറഞ്ഞു.
ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തില്‍ ആരംഭിക്കുന്ന ക്ലീന്‍ ഇന്ത്യ കാമ്പയിന് രാജ്യത്തേ എല്ലാ ജനങ്ങളുടേയും പിന്തുണയും ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അഥിതിക്കായി വീട് വൃത്തിയാക്കുന്നതുപോലെ ഒരാഴ്ചയില്‍ രണ്ട് മണിക്കൂര്‍ ഉപയോഗിച്ച് വൃത്തിയാക്കല്‍ യജ്ഞത്തില്‍ പങ്കാളിയാകണമെന്നും മോഡി അഭ്യര്‍ഥിച്ചു.
നമുക്കൊരുമിച്ച് ഈ പദ്ധതിയില്‍ പങ്കാളിയാകാം. എല്ലാ അഴുക്കുകളും നീക്കാനായാല്‍ നമ്മുടെ രാജ്യം അഭിവൃദ്ധി പ്രാപിക്കുമെന്നും മോഡി പറഞ്ഞു. കര്‍ണാടകയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോഡി. പ്രധാനമന്ത്രിയായതിന് ശേഷം മോഡി കര്‍ണാടകയില്‍ നടത്തിയ ആദ്യ പൊതുപരിപാടിയായിരുന്നു ഇത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.