ചൊവ്വ ദൌത്യം ചരിത്രനേട്ടമെന്ന് രാഷ്ട്രപതി

Last Modified ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (12:00 IST)
ദൌത്യം ചരിത്രനേട്ടമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ആദ്യ ദൌത്യത്തില്‍ തന്നെ മാഴ്സ് ഓര്‍ബിറ്റര്‍ മിഷനെ ചുവന്ന ഗ്രഹത്തിലെത്തിക്കാന്‍ കഴിഞ്ഞത് ചരിത്രനേട്ടമാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും രാഷ്ട്രപതി അറിയിച്ചു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് 2013 നവംബര്‍ അഞ്ചിനാണ് പിഎസ്എല്‍വി- സി25 എന്ന റോക്കറ്റിലൂടെ മംഗള്‍യാന്‍ വിക്ഷേപിച്ചത്. അന്നുമുതല്‍ താത്കാലികപഥത്തില്‍ ഭൂമിയെ വലംവെച്ച പേടകത്തെ കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് ഭൂമിയുടെ സ്വാധീനത്തില്‍നിന്ന് മോചിപ്പിച്ച് സൂര്യനുചുറ്റുമുള്ള പഥത്തിലാക്കിയത്. 297 ദിവസംകൊണ്ട് സൂര്യനെ പകുതി വലംവെച്ചാണ് പേടകം ചൊവ്വയിലെത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :