അനുബന്ധ വാര്‍ത്തകള്‍
- ഭൂമിയെല്ലാം പോയിട്ടും അംഗീകരിക്കാൻ മടിക്കുന്ന ജന്മിയാണ് കോൺഗ്രസെന്ന് ശരദ് പവാർ
- സിബിഎസ്ഇ, പത്ത് പ്ലസ് 2 പരീക്ഷകൾ ഓഫ്ലൈൻ തന്നെ: ഹർജി സുപ്രീം കോടതി തള്ളി
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 15,102 പേര്‍ക്ക്; മരണം 278
- ഉക്രൈനില്‍ നിന്ന് 243 ഇന്ത്യക്കാര്‍കൂടി രാജ്യത്ത് തിരിച്ചെത്തി
- തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പ്: ശ്രദ്ധേയമായി വിജയ് മക്കള്‍ ഇയക്കം; ഡിഎംകെയുടെ ട്രാന്സ്ജെന്റര് സ്ഥാനാര്‍ത്ഥിക്കും ജയം
ദാവൂദ് ഇബ്രാഹിമുമായി ബന്ധം: മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് അറസ്റ്റിൽ
മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്‌തു. കള്ളപ്പണ ഇടപാട് കേസിലാണ് അറസ്റ്റ്. കേസിൽ മാലിക്കിനെ ചോദ്യം ചെയ്യാനായി ഇഡി ഇന്ന് വിളിപ്പിച്ചിരുന്നു. ആറ് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം, സഹോദരൻ ഇഖ്‌ബാൽ കാസ്‌കറും നടത്തിയ ഭൂമി ഇടപാടുകളിൽ നവാബ് മാലിക്കിനും പങ്കുണ്ടെന്ന ആരോപണത്തിൽ ഇഡി അന്വേഷണം നടന്നുവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്‌ച്ച സഹോദരിയുടേതടക്കം നിരവധി വീടുകളിലും സ്ഥാപനങ്ങളിലും ഇഡി റെയ്‌ഡ് നടത്തിയിരുന്നു.