അഭിറാം മനോഹർ|
Last Modified തിങ്കള്‍, 25 നവംബര്‍ 2019 (15:32 IST)
മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിക്ക് ശേഷം മധ്യപ്രദേശിലും ബി ജെ പി അട്ടിമറിക്ക് ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. മധ്യപ്രദേശിലെ പ്രമുഖനേതാവും രാഹുൽ ഗാന്ധിയോട് അടുത്ത ബന്ധവുമുള്ള
ജോതിരാദിത്യ സിന്ധ്യ ട്വിറ്ററിൽ നിന്നും തന്റെ കോൺഗ്രസ്സ് ബന്ധം നീക്കിയതാണ് പുതിയ അഭ്യൂഹങ്ങൾക്ക് വഴിമരുന്നിട്ടിരിക്കുന്നത്. കോൺഗ്രസ്സ് മുൻ എംപി, യു പി എ സർക്കാറിലെ മുൻമന്ത്രി എന്നീ വിവരങ്ങളാണ് സിന്ധ്യ ട്വിറ്ററിൽ നിന്നും നീക്കം ചെയ്തിരിക്കുന്നത്.
പകരം പൊതുപ്രവർത്തകൻ,ക്രിക്കറ്റ് പ്രേമി എന്നിവ മാത്രമാണ് സിന്ധ്യയുടെ ട്വിറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെയാണ് സമൂഹമാധ്യമങ്ങളിലടക്കം പല തരത്തിലുള്ള സംശയങ്ങളും പ്രചരിച്ചത്. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ എല്ലാം തന്നെ അടിസ്ഥാനരഹിതമാണെന്നും പ്രവർത്തകരുടെ അഭിപ്രായപ്രകാരമാണ് ഒരുമാസം മുൻപ്
ട്വിറ്റർ ബയോവിൽ മാറ്റങ്ങൾ വരുത്തിയതെന്നും സിന്ധ്യ പറയുന്നു.
എന്നാൽ
മധ്യപ്രദേശ് രാഷ്ട്രീയത്തിൽ സിന്ധ്യയെ ഒതുക്കുന്നതിനായി നടന്ന പ്രവർത്തനങ്ങളോടുമുള്ള നീരസമാണ് ട്വിറ്ററിലെ കോൺഗ്രസ്സ് പാർട്ടിയുടെ വിവരങ്ങൾ നീക്കം ചെയ്തതിന് പിന്നിലെന്നും നിരീക്ഷണമുണ്ട്.