മഹാരാഷ്ട്ര കേസ് സുപ്രീം കോടതിയിൽ വാദം പൂർത്തിയായി, വിശ്വാസവോട്ടെടുപ്പിൽ ഉത്തരവ് നാളെ പത്തരക്ക് പ്രഖ്യാപിക്കും

അഭിറാം മനോഹർ| Last Modified തിങ്കള്‍, 25 നവം‌ബര്‍ 2019 (11:58 IST)
രാഷ്ട്രീയ അട്ടിമറിയിലൂടെ മഹാരാഷ്ട്രയിൽ ബി ജെ പി സർക്കാർ അധികാരത്തിൽ ഏറിയതിനെതിരെ കോൺഗ്രസ്സ്, എൻസിപി,ശിവസേന കക്ഷികൾ കോടതിയിൽ നൽകിയ പരാതിയിൽ സുപ്രീം കോടതി വാദം പൂർത്തിയായി. ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വന്നതിനെതിരായ ഹർജിയാണ് കോടതി പരിഗണിച്ചത്.

ഇതുപ്രകാരം ഭൂരിപക്ഷം അവകാശപ്പെട്ട് ഫഡ്നാവിസ് നൽകിയ കത്തും അദ്ദേഹത്തെ മന്ത്രിസഭയുണ്ടാക്കുവാനായി ക്ഷണിച്ച് കൊണ്ട് നൽകിയ കത്തും കേന്ദ്രസർക്കാറിന് വേണ്ടി ഹാജറായ സോളിസിറ്റർ ജനറൽ കോടതിക്ക്
കൈമാറി. ജഡ്ജിമാരായ എൻവി രമണ, അശൊക് ഭൂഷ്ൺ,സഞീവ് ഖന്ന എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കേന്ദ്രത്തിന് വേണ്ടി ഹാജറായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത,
ഗവർണറുടെ നടപടിയിൽ തെറ്റില്ലെന്നും 170 എം എൽ എമാരുടെ പിന്തുണ ഫഡ്നാവിസിനുണ്ടെന്ന് ഗവർണർ നൽകിയ കത്തിൽ ഉണ്ടെന്നും കോടതിയിൽ വിശദമാക്കി. ഗവർണറുടെ നടപടി പുനപരിശോധിക്കേണ്ടതില്ലെന്നാണ് തുഷാർ മേത്തയുടെ വാദം. മുഗൾ റോഹ്ത്തഗിയാണ് ഫഡ്നാവിസിന്
വേണ്ടി കോടതിയിൽ ഹാജരായിരിക്കുന്നത്.

എന്നാൽ രാഷ്ട്രപതി ഭരണം പിൻവലിച്ചതിൽ ദുരൂഹതയുണ്ടെന്നും വിശ്വാസവോട്ടെടുപ്പ് എത്രയും പെട്ടെന്ന് നടത്തണമെന്നും കോൺഗ്രസ്സിനായി കബിൽ സിബൽ കോടതിയിൽ വാദിച്ചു.
ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് തേടണമെന്നാണ് ത്രികക്ഷിക്ക് വേണ്ടി ഹാജറായ സിങ് വിയുടെ വാദം. വിശ്വാസവോട്ടെടുപ്പ് നടത്തുവാനായി മാത്രം ഇന്നുതന്നെ നിയമസഭ വിളിച്ചുച്ചേർക്കണമെന്നും അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടു.

വിശ്വാസവോട്ടെടുപ്പിൽ ഉത്തരവ് നാളെ പത്തരക്ക് കോടതി പ്രഖ്യാപിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :