മുംബൈ|
AISWARYA|
Last Modified ചൊവ്വ, 21 നവംബര്‍ 2017 (09:01 IST)
മദ്യശാലകള്‍ക്ക് ദേവീദേവന്‍മാരുടെയും ചരിത്ര പുരുഷന്‍മാരുടെയും പേരിടുന്നത്
മഹാരാഷ്ട്ര സര്‍ക്കാര്‍ നിരോധിച്ചു. ഇത് സംബന്ധിച്ച് ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും സൂചനയുണ്ട്. മദ്യവില്‍പ്പനശാലകള്‍ക്കും ബാറുകള്‍ക്കും ബിയര്‍ പാര്‍ലറുകള്‍ക്കും ദേവീദേവന്‍മാരുടെയും ചരിത്രപുരുഷന്‍മാരുടെയും ചരിത്രസ്മാരകങ്ങളായ കോട്ടകളുടെയും പേരിടുന്നത് വിലക്കാനാണ് തീരുമാനം.
ഇത് സംബന്ധിച്ച ചട്ടങ്ങള്‍ രൂപപ്പെടുത്താന്‍ സംസ്ഥാന തൊഴില്‍ വകുപ്പിനെയും എക്‌സൈസ് വകുപ്പിനെയും നിയോഗിച്ചു. നിയമസഭാ സമ്മേളനത്തിലാണ് മദ്യശാലകള്‍ക്ക് ദേവീദേവന്‍മാരുടെയും ചരിത്രപുരുഷന്‍മാരുടെയും പേരിടരുതെന്ന ആവശ്യം ഉയര്‍ന്നുവന്നത്. എംഎല്‍എയായ അമര്‍സിന്‍ഹ് പണ്ഡിറ്റാണ് മാസങ്ങള്‍ക്ക് മുന്‍പ് വിഷയം സഭയില്‍ ഉന്നയിച്ചത്.