aparna|
Last Modified തിങ്കള്‍, 20 നവംബര്‍ 2017 (10:03 IST)
മോദി സർക്കാരിൽ ജനങ്ങളുടെ വിശ്വാസം തകർന്നിട്ടില്ലെന്ന് വ്യക്തമാക്കുന്ന സർവേ റിപ്പോർട്ട്.
ജന വിശ്വാസത്തിൽ മോദി
സർക്കാർ പിന്നിലല്ലെന്ന് കാണിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 1000 പൗരന്മാരെ സംഘടിപ്പിച്ച് നടത്തിയ സർവേയിൽ മോദി സർക്കാരിനു മൂന്നാം സ്ഥാനം.
ഗാലപ് വേൾഡ് പോൾ നടത്തിയ സർവേയിലാണ് ലോകത്ത് ജനങ്ങൾക്ക് എറ്റവും കൂടുതൽ വിശ്വാസമുള്ള സർക്കാരിന്റെ പട്ടികയിൽ മോദി സർക്കാർ മൂന്നാം സ്ഥാനത്ത് ഇടംപിടിച്ചത്. ഓരോ രാജ്യത്തേയും 1000 പൗരന്മാരെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്.
സാമ്പത്തിക സാഹചര്യം, രാഷ്ട്രീയ അവസ്ഥ, അഴിമതി, സമകാലിക സംഭവങ്ങൾ തുടങ്ങിയവയൊക്കെ ജനവികാരത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. നിങ്ങൾക്ക് നിങ്ങളുടെ സർക്കാരിൽ വിശ്വാസമുണ്ടോയെന്നതായിരുന്നു ചോദ്യം. സ്വീറ്റ്സർലൻഡ് ഒന്നാം സ്ഥാനത്തും ഇന്തോനേഷ്യ രണ്ടാം സ്ഥാനത്തുമാണ്.