രഞ്ജി ട്രോഫി: സൗരാഷ്ട്രയ്ക്കെതിരെ കേരളത്തിന് ത്രസിപ്പിക്കുന്ന ജയം; നോക്കൗട്ട് പ്രതീക്ഷ

രഞ്ജിയിൽ കേരളം സൗരാഷ്ട്രയെ തകർത്തു

sanju samson,	sri lanka,	india,	cricket,	century,	dhoni,	ipl,	സഞ്ജു സാംസണ്‍,	ക്രിക്കറ്റ്,	ഇന്ത്യ,	ശ്രീലങ്ക,	ഐപിഎല്‍,	ധോണി,	സെഞ്ചുറി
സജിത്ത്| Last Modified തിങ്കള്‍, 20 നവം‌ബര്‍ 2017 (12:38 IST)
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സൗരാഷ്ട്രയ്ക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. 405 റൺസിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്രയെ 95 റൺസിന് പുറത്താക്കിയാണ് കേരളം 309 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയത്. നാല് വിക്കറ്റ് നേടിയ ജലജ് സക്സേനയും മൂന്ന് വീതം വിക്കറ്റുകൾ വീതം സ്വന്തമാക്കിയ സിജോമോൻ ജോസഫ്, അക്ഷയ് കെ.സിയുമാണ് കേരളത്തിന് മിന്നുന്ന ജയം സമ്മാനിച്ചത്.

30/1 എന്ന നിലയിലായിരുന്നു സൗരാഷ്ട്ര അവസാന ദിനം ആരംഭിച്ചത്. എന്നാൽ കേരളത്തിന്റെ സ്പിന്നർമാർക്ക് മുന്നിൽ അവർക്ക് പിടിച്ചുനിൽക്കാന്‍ കഴിഞ്ഞില്ല. 24 റണ്‍സ് നേടിയ ഷെൽഡണ്‍ ജാക്സണാണ് ടോപ്പ് സ്കോറർ. സൗരാഷ്ട്ര നിരയിൽ നാല് പേർ പൂജ്യത്തിന് പുറത്തായി. ഗ്രൂപ്പിൽ ഒന്നാമതായിരുന്ന സൗരാഷ്ട്രയുടെ സീസണിലെ ആദ്യ തോൽവിയാണിത്. ജയത്തോടെ നോക്കൗട്ട് പ്രതീക്ഷകൾ കേരളം സജീവമാക്കുകയും ചെയ്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :