ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ചൊവ്വ, 24 ജൂണ്‍ 2014 (17:14 IST)
മഹാരാഷ്ട്രയിലെ ഭരണം നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കാനായി മുസ്ലീം സംവരണമെന്ന വാഗ്ദാനവുമായി
മഹാരാഷ്ട്ര കോണ്‍ഗ്രസ് വീണ്ടും രംഗത്ത്. രാജ്യത്തെങ്ങും മതാടിസ്ഥാനത്തിലുള്ള സംവരണത്തിനെതിരെ പ്രതിഷേധം നില്‍നില്‍ക്കുന്നതിനിടെയാണ് കടുത്ത മതവിരോധത്തിന് കാരണമാകുന്ന തന്ത്രവുമായി കോണ്‍ഗ്രസ് എത്തുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇതിന്റെ ആദ്യ പടിയായി പഴയ തന്ത്രം മഹാരാഷ്ട്ര സര്‍ക്കാര്‍ പുറത്തെടുത്തു. സംസ്ഥാനത്തെ മുസ്ലീങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനായാണ് സര്‍ക്കാരിന്റെ നീക്കം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ തൊഴിലവസരങ്ങളിലും 4.5 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്നാണ് റിപോര്‍ട്ട്. മുസ്ലീങ്ങളെ കൂടാതെ മറാഠികള്‍ക്കും സംവരണം ഏര്‍പ്പെടുത്താന്‍ നീക്കം നടക്കുന്നുണ്ട്. സംവരണം സംബന്ധിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ മന്ത്രിസഭാംഗങ്ങളുമായി ചര്‍ച്ച നടത്തി.
അതേസമയം കോണ്‍ഗ്രസിന്റെ നീക്കത്തിനെതിരെ ബിജെപി രംഗത്തെത്തി. തിരഞ്ഞെടുപ്പിന് മുന്‍പ് സംവരണം വാഗ്ദാനം ചെയ്യുന്നത് കോണ്‍ഗ്രസിന്റെ ശീലമാണെന്നാണ് ബിജെപി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞത്. ഈ വര്‍ഷം അവസാനത്തോടെ മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടക്കും. കോണ്‍ഗ്രസ്എന്‍.സി.പി സഖ്യമാണ് ഇപ്പോള്‍ മഹാരാഷ്ട്ര ഭരിക്കുന്നത്.