സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 13 ജൂണ്‍ 2022 (15:32 IST)
മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നു. ജൂണ്‍ ഒന്നുമുതല്‍ 12വരെ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരായത് 23941 പേരാണ്. ഇതില്‍ 14945 പേരും മുംബൈയിലാണ്. 12മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം രോഗികള്‍ക്ക് ചെറിയ രോഗലക്ഷണങ്ങളാണ് ഉള്ളത്. മരണനിരക്കും കുറവാണ്. രോഗം വേഗം സുഖപ്പെടുന്നുമുണ്ട്.
മഹാരാഷ്ട്രയില്‍ കഴിഞ്ഞ മാസം കൊവിഡ് സ്ഥിരീകരിച്ചത് 9354 പേര്‍ക്കാണ്. ഇതില്‍ 5980 പേരും മുംബൈയിലാണ്. അതേസമയം രോഗം മൂലം 17 പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടുതല്‍ പേര്‍ക്കും ചെറിയ ലക്ഷണങ്ങള്‍, വേഗം അസുഖം മാറുന്നു.