അനുബന്ധ വാര്‍ത്തകള്‍
- രോഹിത് - ഇഷാന് ഓപ്പണിങ്, രാഹുല്‍ മധ്യനിരയിലേക്ക്, ഹാര്‍ദിക്കിന് പകരക്കാരനായി വെങ്കടേഷ് അയ്യര്‍; ട്വന്റി 20യില്‍ അടിമുടി മാറ്റത്തിനൊരുങ്ങി ദ്രാവിഡ്
- മൂന്ന് ഫോര്‍മാറ്റുകളില്‍ മൂന്ന് വ്യത്യസ്ത ക്യാപ്റ്റന്മാര്; പരീക്ഷണത്തിനൊരുങ്ങി ഇന്ത്യയും
- വന്‍ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ; ടി 20 ലോകകപ്പില്‍ കോലി ഓപ്പണറായേക്കും, സൂര്യകുമാര്‍ യാദവ് മൂന്നാമന്?
- എനിക്ക് കീപ്പിംഗിൽ മാത്രമല്ലടാ പിടി, ആരാധകരെ ഞെട്ടിച്ച് പുറാൻ മാജിക്
- പന്തിന് മുൻപേ ഇറങ്ങേണ്ടത് ഹാർദ്ദിക്, 30 പന്തിൽ 70-80 റൺസ് ഉറപ്പ്
ഇഷാന് കിഷനെ സ്ഥിരം ഓപ്പണറാക്കും, രാഹുല്‍ മധ്യനിരയിലേക്ക്; പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ
ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ടീമില്‍ പരീക്ഷണങ്ങള്‍ കൊണ്ടുവരാന്‍ ഇന്ത്യ. മധ്യനിര ശക്തിപ്പെടുത്താന്‍ വേണ്ടി കെ.എല്‍.രാഹുലിനെ താഴേക്ക് ഇറക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. രോഹിത് ശര്‍മയ്ക്കൊപ്പം ഇഷാന് കിഷന് ആയിരിക്കും ട്വന്റി 20, ഏകദിന ഫോര്‍മാറ്റുകളില്‍ ഓപ്പണറാകുക. കെ.എല്‍.രാഹുല്‍ നാലാം നമ്പറിലേക്ക് ഇറങ്ങും. റിഷഭ് പന്തിന് പകരം സഞ്ജു സാംസണ്, ദിനേശ് കാര്‍ത്തിക് എന്നിവരെ പരീക്ഷിക്കും. ബിസിസിഐയുമായി ഏറ്റവും അടുത്ത വൃത്തങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.