ന്യൂഡല്‍ഹി|
VISHNU N L|
Last Modified വ്യാഴം, 4 ജൂണ്‍ 2015 (13:40 IST)
അപകടകരമായ അളവില്‍ ലെഡ്ഡും, മോണോ സോഡിയം ഗ്ലൂട്ടമേറ്റും അടങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മാഗി ന്യൂഡില്‍സ് ഉപയോഗിക്കരുതെന്ന് സൈനികര്‍ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. സൈനിക ക്യാന്റീനുകളില്‍ നിന്നും മാഗി ഒഴിവാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇനിയൊരു ഉത്തരവുണ്ടാകും വരെ നിലവിലെ സ്‌റ്റോക്ക് ഉപയോഗിക്കേണ്ടെന്നും ക്യാന്റീനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആയിരത്തിലധികം ക്യാന്റീനുകളാണ് ഇന്ത്യന്‍ സൈന്യത്തിനുളളത്. എല്ലാ ക്യാന്റീനുകള്‍ക്കും നിര്‍ദ്ദേശം ബാധകമായിരിക്കുമെന്ന് സൈനിക നേതൃത്വം അറിയിച്ചു. വിലക്ക് താല്‍ക്കാലികമാണ്. സമാനമായ കാരണങ്ങള്‍ക്കൊണ്ട് പല സംസ്ഥാനങ്ങളും മാഗി ന്യൂഡില്‍സ് വില്‍ക്കുന്നത് താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്.
ആന്ധ്ര പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളും മാഗിയുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫുഡ് സേഫ്റ്റി സ്റ്റാന്റേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാഗിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി രാംവിലാസ് പസ്വാനും അറിയിച്ചു.