മാഗി നൂഡില്‍സിന് ഡല്‍ഹിയില്‍ സംമ്പൂര്‍ണ്ണ നിരോധനം വരുന്നു

ന്യൂഡല്‍ഹി| Last Modified ബുധന്‍, 3 ജൂണ്‍ 2015 (13:38 IST)
മാഗി നൂഡില്‍സില്‍ ആരോഗ്യ പ്രശ്‌നം ഉണ്ടാക്കുന്ന രാസവസ്തുക്കളും ലെഡും കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍
മാഗി ന്യൂഡില്‍സിന് സംമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ നീക്കം. ഡല്‍ഹിയിലെ കേന്ദ്രീയ ഭണ്ഡാറില്‍ ഭക്ഷ്യവകുപ്പ് മാഗിക്ക് വിലക്ക് ഏര്‍പ്പെടുത്തി. മാഗിയുടെ നിര്‍മ്മാതാക്കളായ നെസ്‌ലെ ഇന്ത്യ ഉദ്യോഗസ്ഥരെ ആരോഗ്യ മന്ത്രി സ്‌ത്യേന്ദ്ര ജയന്‍ വിശദീകരണത്തിന് വിളിപ്പിച്ചിട്ടുണ്ട്.

മാഗി നൂഡില്‍സിന്റെ
രാജ്യവ്യാപകമായി പരിശോധിക്കാനും എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ജൂണ്‍ 5 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഭക്ഷ്യസുരക്ഷാ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാഗിയുടെ പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്ക് 10 ലക്ഷം രൂപ പിഴ ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്. അതിനിടെ മാഗി വിവാദത്തെത്തുടര്‍ന്ന് ഓഹരി വിപണിയില്‍ നെസ്ലെയുടെ ഓഹരിക്ക് വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :