കരാര്‍ ലംഘിച്ച് അതിർത്തിയിൽ വീണ്ടും പാക് വെടിവെപ്പ്

അതിര്‍ത്തിയില്‍ പാക് വെടിവെപ്പ് , പാകിസ്ഥന്‍ , ഇന്ത്യന്‍ സൈന്യം
ശ്രീനഗർ| jibin| Last Modified തിങ്കള്‍, 1 ജൂണ്‍ 2015 (09:29 IST)
വെടിനിർത്തൽ കരാർ ലംഘിച്ച് ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ അതിർത്തിയിൽ വീണ്ടും പാക് വെടിവെപ്പ്. ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിലാണ് പാക് സൈന്യം ആക്രമണം നടത്തിയത്. രണ്ട് തവണയാണ് ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിയുതിർത്തത്. പൂഞ്ച് ജില്ലയിലെ കൃഷ്ണഘട്ടിലാണ് വെടിവെപ്പ് ഉണ്ടായത്.

ഇന്നലെ ജമ്മു കാശ്‌മീര്‍ അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നു ഭീകരരെ സൈന്യം വധിച്ചിരുന്നു. ആയുധങ്ങളുമായി ഞായറാഴ്ച പുലര്‍ച്ചെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരര്‍ സൈന്യത്തിന് നേരെ വെടിവെക്കുകയായിരുന്നു. തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയായിരുന്നു. ഒരു ദിവസത്തോളം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ സൈന്യം വധിച്ചത്.

ഭീകരരുടെ പക്കല്‍ നിന്ന് മൂന്ന് തോക്കുകളും മറ്റ് ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. തംഗ്ധര്‍ മേഖലയില്‍ ഈ ആഴ്ചയിലെ രണ്ടാമത്തെ നുഴഞ്ഞുകയറ്റശ്രമമായിരുന്നു ഇത്. കുപ്വാരയില്‍ കഴിഞ്ഞ ആഴ്ച നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :