എട്ടാം ക്ലാസ് വരെ മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കി കേന്ദ്രസര്‍ക്കാര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 29 നവം‌ബര്‍ 2022 (09:53 IST)
എട്ടാം ക്ലാസ് വരെ മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കി കേന്ദ്രസര്‍ക്കാര്‍. ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഇതുവരെ ലഭിച്ചിരുന്ന സ്‌കോളര്‍ഷിപ്പ് ആണ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയമാണ് ഇക്കാര്യം പുറപ്പെടുവിച്ചത്. ഒന്നു മുതല്‍ എട്ടുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആയിരം രൂപയാണ് സ്‌കോളര്‍ഷിപ്പ് നല്‍കിയിരുന്നത്. ഇനിമുതല്‍ 9, 10 ക്ലാസിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പഴയ സ്‌കോളര്‍ഷിപ്പ് ലഭിക്കുകയുള്ളൂ.

എട്ടാംക്ലാസുവരെ സൗജന്യ വിദ്യാഭ്യാസമായതിനാലാണ് നടപടി. കഴിഞ്ഞവര്‍ഷം 16558 മദ്രസകളിലെ നാല് മുതല്‍ അഞ്ച് ലക്ഷം വരെയുള്ള കുട്ടികളാണ് സ്‌കോളര്‍ഷിപ്പ് നേടിയിരുന്നത്. ഈ വര്‍ഷവും നിരവധി കുട്ടികള്‍ ഇതിനായി അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇനിമുതല്‍ ഇത്തരം അപേക്ഷകള്‍ സ്വീകരിക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :