580 കിലോ കഞ്ചാവ് മുഴുവൻ എലി തിന്നുതീർത്തതായി ഉത്തർപ്രദേശ് പോലീസ് കോടതിയിൽ

അഭിറാം മനോഹർ| Last Modified വെള്ളി, 25 നവം‌ബര്‍ 2022 (17:40 IST)
വിവിധ കേസുകളിലായി പിടിച്ചെടുത്ത 581 കിലോഗ്രാം കഞ്ചാവ് എലി തിന്നുതീർത്തെന്ന് ഉത്തർപ്രദേശ് പോലീസ് കോടതിയിൽ. ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ ഷേർഗണ്ഡ് പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് നഷ്ടമായത്.

ഏകദേശം 60 ലക്ഷം വിലവരുന്ന കഞ്ചാവ് എലി തിന്നുതീർത്തുവെന്ന വിചിത്രവാദമാണ് പോലീസ് കോടതിയിൽ വിശദമാക്കിയത്. എന്നാൽ പോലീസ് വാദം മുഖവുരയ്ക്കെടുക്കാൻ കോടതി തയ്യാറായില്ല. കഞ്ചാവ് എലി തിന്നു എന്നതിന് തെളിവുകൾ ഹാജരാക്കണമെന്ന് കോടതി പോലീസിനോട് നിർദേശിച്ചു.

ചെറിയ എലികളാണ് കഞ്ചാവ് തിന്നുതീർത്തതെന്നും അവയ്ക്ക് പോലീസിനെ തീരെ പേടിയില്ലെന്നും പോലീസ് കോടതിയിൽ പറഞ്ഞു. പിടിച്ചെടുത്ത കഞ്ചാവ് സൂക്ഷിക്കാൻ പോലീസിന് ബാധ്യതയുണ്ടെന്നും കോടതി ഓർമിപ്പിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :