സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി തേടി യുവാക്കൾ സുപ്രീം കോടതിയിൽ

അഭിറാം മനോഹർ| Last Modified വെള്ളി, 25 നവം‌ബര്‍ 2022 (13:15 IST)
സ്വവർഗവിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി തേടി സുപ്രീംകോടതിയെ സമീപിച്ചു. ഹൈദരാബാദിൽ നിന്നുള്ള യുവാക്കളാണ് 1954ലെ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്.

സുപ്രിയോ ചക്രവർത്തി, അഭയ് ദങ് എന്നിവരാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കഴിഞ്ഞ 10 വർഷമായി ഒരുമിച്ച് താമസിക്കുന്ന ഇവർ കഴിഞ്ഞ കൊവിഡ് സമയത്താണ് വിവാഹിതരായത്. 2021ൽ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. എന്നാൽ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യാനാവുന്നില്ല എന്ന് ചൂണ്ടികാട്ടിയാണ് ഇരുവരും കോടതിയെ സമീപിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :