സ്കൂളിലേക്ക് വരുന്നത് ആൺകുട്ടികൾക്കൊപ്പം നടക്കാനല്ലേ? പോയി കല്യാണം കഴിച്ചുകൂടെ: പെൺകുട്ടികളോട് തട്ടികയറിയ പ്രിൻസിപ്പാ‌ളിനെതിരെ കേസ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (12:55 IST)
യൂണിഫോം ധരിക്കാത്ത പെൺകുട്ടികളോട് മോശമായി സംസാരിച്ച പെഇൻസിപ്പാളിനെതിരെ കേസ്. മധ്യപ്രദേശ് രാജ്‌ഗഡ് ജില്ലയിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ രാധേശ്യാം മാളവ്യക്കെതിരെയാണ് പോലീസ് കേസ് ഫയൽ ചെയ്‌തത്. യൂണിഫോം ധരിക്കാത്തെ വിദ്യാർഥിനികളെ ഓഫീസിലേക്ക് വിളിപ്പിച്ചാണ് പ്രിൻസിപ്പൽ മോശമായി സംസാരിച്ചതെന്ന് പരാതിയിൽ പറയുന്നു.

ആൺകുട്ടികൾക്കൊപ്പം നടക്കാനല്ലേ സ്കൂളിലേക്ക് വരുന്നതെന്നും പോയി കല്യാണം കഴിച്ചുകൂടെയെന്നും പ്രിൻസിപ്പാൾ ചോദിച്ചതായി പെൺകുട്ടികൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പെൺകുട്ടികളുടെ വസ്‌ത്രം സ്കൂളിലെ ആൺകുട്ടികളെ നശിപ്പിക്കുന്നുവെന്നും യൂണിഫോം ഇല്ലെങ്കിൽ നഗ്നരായി സ്കൂളിലേക്ക് വരുവെന്നും പ്രിൻസിപ്പാൾ പറഞ്ഞതായി കുട്ടികൾ പറഞ്ഞു.

സ്കൂൾ പ്രിൻസിപ്പാളിനെതിരെ പോക്‌സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തതായി പോലീസ് അറിയിച്ചു. മാളവ്യയെ അറസ്റ്റ് ചെയ്യാനായി അദ്ദേഹത്തിന്റെ വീട്ടിൽ പോലീസ് പോയെങ്കിലും കണ്ടെത്താനായില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :