പൊലീസ് യൂണിഫോം അണിയാന്‍ ഫഹദ് ഫാസില്‍,'പുഷ്പ' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 19 മെയ് 2021 (11:32 IST)

പൊലീസ് യൂണിഫോം അണിയാന്‍ ഫഹദ് ഫാസില്‍. അല്ലു അര്‍ജുന്‍ നായകനായെത്തുന്ന 'പുഷ്പ'യില്‍ ഇതുവരെ കാണാത്തൊരു ഫഹദ് കഥാപാത്രമായിരിക്കും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുക. നെഗറ്റീവ് ഷേഡുള്ള അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനായാണ് നടന്‍ വേഷമിടുന്നത്.

നിലവിലെ സാഹചര്യത്തില്‍ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്. 30 ദിവസത്തെ ചിത്രീകരണം ഇനിയും ബാക്കിയാണ്.സുകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ രശ്മിക മന്ദാന ആണ് നായിക.

അതേസമയം പുഷ്പ രണ്ടു ഭാഗങ്ങളിലായാണ് നിര്‍മിക്കുന്നതെന്നും പറയപ്പെടുന്നു.മൈത്രി മൂവീ മേക്കേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :