തമിഴ്‌നാട്ടിൽ സ്കൂളും കോളേജും തിയേറ്ററുകളും തുറക്കുന്നു, ക്ലാസുകൾ 9 മുതൽ

ചെന്നൈ| അഭിറാം മനോഹർ| Last Modified ഞായര്‍, 22 ഓഗസ്റ്റ് 2021 (08:34 IST)
ചെന്നൈ: കൊവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക്‌ഡൗണിന് അന്ത്യം വരുത്തി തമിഴ്‌നാട്. സെപ്‌റ്റംബർ 9 മുതൽ സംസ്ഥാനത്ത് ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്കും സ്കൂളുകളും ഒപ്പം കോളേജുകളും തുറക്കുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു.

സംസ്ഥാനത്ത് തിങ്കളാഴ്‌ച്ച മുതൽ 50 ശതമാനം കപ്പാസിറ്റിയിൽ തിയേറ്ററുകൾ തുറക്കാനും അനുമതിയായി. സ്‌കൂളുകളും കോളേജുകളും തുറക്കുന്നതിന് മുന്നോടിയായി അധ്യാപകരും സ്‌കൂളിലെ മറ്റു ജീവനക്കാരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും. പോളി ടെക്‌നിക് കോളേജുകളും ഇതിനൊപ്പം തുറക്കും.

സ്‌കൂളുകള്‍ ആദ്യ ഘട്ടത്തില്‍ ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസുകാര്‍ക്ക് മാത്രമേ തുറക്കുന്നുള്ളുവെങ്കിലും സെപ്റ്റംബര്‍ 15ന് ശേഷം ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകൾക്ക് തുറക്കുന്നത് പരിഗണിക്കും. സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :