ഭോപ്പാല്‍|
VISHNU.NL|
Last Modified ചൊവ്വ, 1 ജൂലൈ 2014 (11:46 IST)
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. മധ്യപ്രദേശിലെ പിഎസ്സിയുമായി (പബ്ലിക് സര്‍വീസ് കമ്മീഷന്‍) ബന്ധപ്പെട്ട അഴിമതിയില്‍ മുഖ്യമന്ത്രിക്കു പങ്കുണ്‍്ടെന്നാണ് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ ആരോപണം.
ചൗഹാന്‍ രാജിവെയ്ക്കണമെന്നു ആവശ്യപ്പെട്ടു കഴിഞ്ഞദിവസം കോണ്‍ഗ്രസ് ബഹുജന റാലി സംഘടിപ്പിച്ചിരുന്നു. ബന്ധുവിനെ ഡപ്യൂട്ടി കളക്ടര്‍ ആക്കുന്നതിനു വേണ്‍്ടി ചൗഹാന്‍ അനധികൃത ഇടപെടലുകള്‍ നടത്തിയതായി പരാതി ഉയര്‍ന്നിരുന്നു. ബന്ധുവിനു വേണ്‍്ടി പിഎസ്സിയുടെ നിലവിലുള്ള നിയമങ്ങള്‍ മാറ്റിയതായും ആരോപണമുണ്‍്ട്.
അതേസമയം, പിഎസ് സിയുടെ നിയമനങ്ങളില്‍ താന്‍ ഇടപെട്ടിട്ടില്ലന്നും ചൗഹാന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലന്നും അദ്ദേഹം വ്യക്തമാക്കി.പത്തു വര്‍ഷത്തിലേറെയായി ബിജെപിയാണ് മധ്യപ്രദേശ് ഭരിക്കുന്നത്.