പരിശോധന ശക്തം; കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് അനധികൃത പണം പിടികൂടി
കൊച്ചി|
WEBDUNIA|
Last Modified ബുധന്‍, 2 ഏപ്രില്‍ 2014 (15:18 IST)
PRO
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൈപമംഗലം നിയോജകമണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ വിതരണം ചെയ്യാന്‍ കൊണ്ടുപോയ നാലു ലക്ഷത്തി അയ്യായിരം രൂപ കോണ്‍ഗ്രസ് നേതാവില്‍ നിന്നും പിടിച്ചെടുത്തു. കൊടുങ്ങല്ലൂരിലെ മതിലകത്ത് വച്ച് ഡിസിസി അംഗം സി. സി. ബാബുരാജിന്റെ കാറില്‍ നിന്നുമാണ് പണം കണ്ടെടുത്തത്.
എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് അലക്സ് ജോസഫും സംഘവും നടത്തിയ വാഹന പരിശോധനക്കിടെ പുതിയകാവില്‍ വെച്ചാണ് പണമടങ്ങിയ കാര്‍ കസ്റ്റഡിയിലെടുത്തത്. കൂടാതെ രേഖകളില്ലാതെ കാറില്‍ കൊണ്ടുപോവുകയായിരുന്ന 90000 രൂപയും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. പി. ധനപാലന്റെ 140 പോസ്റ്ററുകളും തെരഞ്ഞെടുപ്പ് നിരീക്ഷണ ഉദ്യോഗസ്ഥര്‍ പിടികൂടി. പാലിയേക്കരയില്‍ നടത്തിയ വാഹനപരിശോധനയിലാണ് പണം പിടികൂടിയത്.
കാറിലുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് മാവിന്‍ചുവട് സ്വദേശി കെ. ആര്‍. പോള്‍സണ്‍ (35), ഡ്രൈവര്‍ കല്ലൂര്‍ പുതുശ്ശേരിപ്പടി മോജോ (26) എന്നിവരെയാണ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എം. പി. സത്യഭാമയും സംഘവും പിടികൂടിയത്. പുതുക്കാട് മണ്ഡലത്തിലെ പൊതുസ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനധികൃതമായി സ്ഥാപിച്ചിരുന്ന 2648 പോസ്റ്ററുകളും 249 ഫ്ലക്സ് ബോര്‍ഡുകളും അധികൃതര്‍ നീക്കം ചെയ്തു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ദേശീയപാതയില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.