ഡാമിന്റെ 10 ഷട്ടറുകളും ഓരുമിച്ച് തുറന്നു: ജലപ്രവാഹത്തില്‍ രണ്ടു പാലങ്ങള്‍ തകര്‍ന്നു

ശ്രീനു എസ്| Last Modified ബുധന്‍, 4 ഓഗസ്റ്റ് 2021 (15:40 IST)
ഡാം തുറന്നതിനെ തുടര്‍ന്നുണ്ടായ ജലപ്രവാഹത്തില്‍ രണ്ടു പാലങ്ങള്‍ തകര്‍ന്നു. മധ്യപ്രദേശിലെ ഡാട്ടിയ ജില്ലയിലാണ് സംഭവം. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മണിഖേദ ഡാമിന്റെ 10ഷട്ടറുകള്‍ ഒരുമിച്ച് തുറക്കുകയായിരുന്നു. മഴ ശക്തമായി നില്‍ക്കുന്നതിനാല്‍ മധ്യപ്രദേശിലെ അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാലങ്ങള്‍ തകര്‍ന്നതോടെ ഡാട്ടിയ ജില്ലയും ഗ്വാളിയാറും തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :