Last Updated:
വെള്ളി, 29 മെയ് 2015 (15:39 IST)
മാഗി നൂഡില്‍സിന്റെ പരസ്യത്തില്‍ അഭിനയിച്ച ബോളിവുഡ് താരം മാധുരി ദീക്ഷിതിന്
ഹരിദ്വാരിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ നോട്ടീസയച്ചു. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം മാധുരി മറുപടി നല്‍കണമെന്നും ഇതിന് തയ്യാറായില്ലെങ്കില്‍ മാധുരിക്കെതിരെ കേസെടുക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.
രണ്ടുമിനിറ്റുകൊണ്ടു തയ്യാറാക്കുന്ന മാഗി നൂഡീല്‍സ് ഗുണകരമാണെന്ന് പറയാന്‍ കാരണമെന്താണ്?
എന്തടിസ്ഥാനത്തിലാണ് ഈ അവകാശ വാദം? പരസ്യത്തില്‍ അഭിനയിച്ചതിന് എത്ര രൂപ പ്രതിഫലം ലഭിച്ചു എന്നീ കാര്യങ്ങളിലാണ് മാധുരിയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
നോട്ടീസില്‍ കോണ്‍ട്രാക്ട് സംബന്ധിച്ച വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഉത്തര്‍പ്രദേശിലെ ഫുഡ് സേഫ്റ്റി ആന്റ്
ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ നടത്തിയ പരിശോധനയില്‍ മാഗി ന്യൂഡില്‍സ് സാമ്പിളുകളില്‍ അനുവദനീയമായ അളവില്‍ കൂടുതലായി അജിനോമോട്ടോയും ലെഡും അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിരുന്നു.ഈ സാഹചര്യത്തിലാണ് മാധുരിയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.