മുംബൈ|
Last Modified വെള്ളി, 29 മെയ് 2015 (14:57 IST)
ബോധപൂര്‍വമല്ലാതെ കള്ളനോട്ടുകള്‍ കൈവശം വെക്കുന്നത് കുറ്റകരമല്ലെന്ന് മുംബൈ ഹൈക്കോടതി.സെഷന്‍സ് കോടതി വിധിക്കെതിരെ മുന്‍ഷി മുഹമ്മദ് ശൈഖ് എന്നയാള്‍ നല്‍കിയ അപ്പീലിലാണ് വിധി. കള്ളനോട്ടുകളാണെന്നുള്ള ബോധ്യത്തോടെയാണ് കൈവശം വെച്ചതെന്ന് പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിയണം. എന്നാല്‍ ഈ കേസില്‍ അതുണ്ടായിട്ടില്ലെന്ന് ജസ്റ്റിസ് അനുജ പ്രഭു ദേശായ് വിധിയില്‍ വ്യക്തമാക്കി.
2011 ഡിസംബര്‍ 19നാണ് കേസിന് ആസ്പദമായ സംഭവം. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കുര്‍ല ശാഖയില്‍ നിക്ഷേപിക്കാനായി ഇയാള്‍
കൊണ്ടുപോയ നോട്ടുകളില്‍ കള്ളനോട്ട് കണ്ടത്തെിയ സംഭവത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ വിചാരണ കോടതി ഇയാള്‍ക്ക് അഞ്ച് വര്‍ഷം ശിക്ഷ വിധിച്ചിരുന്നു. ഇത് ഹൈക്കോടതി റദ്ദാക്കി.