അനുബന്ധ വാര്‍ത്തകള്‍
- കൂടുതൽ ഡേറ്റ നൽകുന്ന വലിയ ഓഫറുമായി വോഡഫോൺ !
- പതിനൊന്നുകാരിയെ അമ്മാവൻ പീഡനത്തിനിരയാക്കി
- കൊയിലാണ്ടിയിൽ കരാട്ടെ പഠിക്കാനെത്തിയ 11കാരിയെ പീഡിപ്പിച്ചു; പരിശീലകൻ പിടിയിൽ
- യാത്രക്കാർക്കുള്ള സൌജന്യ ഇൻഷൂറൻസ് പരിരക്ഷ ഒഴിവാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ
- കൂൺ കഴിച്ച വീട്ടമ്മ മരിച്ചു; ഭർത്താവും രണ്ട് മക്കളും ചികിത്സയിൽ
ഭൂമിയും മണ്ണും തലതിരിഞ്ഞ രിതിയിൽ ഉപയോഗിച്ചു; പ്രളയത്തെ കേരളം വിളിച്ചുവരുത്തിയതെന്ന് മാധവ് ഗാഡ്ഗിൽ
മഴക്കെടുതിയും പ്രളയവും കേരളം വിളിച്ചുവരുത്തിയതെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. ഭൂമിയും മണ്ണും തല തിരിഞ്ഞ രീതിയിൽ ഉപയോഗിച്ചതാണ് പ്രളയത്തിന്റെ വ്യാപ്തി വർധിക്കാൻ കാരണം. ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കിയിരുന്നെങ്കിൽ പ്രളയത്തെ നേരിടുന്നത് ലളിതമായേനെ എന്നു അദ്ദേഹം പറഞ്ഞു.
കേരളത്തിൽ കാര്യങ്ങൾ ആശങ്കാജനകമാണ് അതിനാൽ വിശദമായ നിർദേശങ്ങൾ കമ്മറ്റി നൽകിയിരുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അംഗികാരത്തോടെ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കണം എന്നതുൾപ്പടെയുള്ള നിർദേശങ്ങൾ നൽകിയിരുന്നു. എന്നാൽ ഒന്നും തന്നെ നടപ്പാക്കിയില്ല.
റിപ്പോർട്ട് നടപ്പാക്കിയിരുന്നെങ്കിൽ ദുരന്തം ഉണ്ടാവുമായിരുന്നില്ല എന്ന് അവകാശപ്പെടുന്നില്ല. എന്നാൽ ദുരന്തത്തിന്റെ തോത് വളരെയധികം കുറയുമായിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും ഉദ്യോഗസ്ഥരും സ്ഥാപിത താൽപര്യമുള്ള ചിലരും സാമ്പത്തിക നേട്ടങ്ങൾക്ക് ഒന്നിച്ചതാണ് പ്രശ്നങ്ങൾക്ക് പ്രധാന കാരണമെന്നും അവരാണ് ദുരന്തത്തിന്റെ ഉത്തരവാദികളെന്നും അദ്ദേഹം വ്യക്തമാക്കി.