പതിനൊന്നുകാരിയെ അമ്മാവൻ പീഡനത്തിനിരയാക്കി

Sumeesh| Last Modified ശനി, 11 ഓഗസ്റ്റ് 2018 (19:47 IST)
പതിനൊന്നുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി. മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. പെൺകുട്ടിയുടെ അമ്മ ക്ഷേത്രത്തിൽപോയ സമയത്ത് വിട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ അമ്മാവൻ പീഡനത്തിനിരയാ‍ക്കുകയായിരുന്നു.

പിന്നീട് ക്ഷേത്രത്തിൽ നിന്നും തിരികെയെത്തിയതോടെ അമ്മയോട് പെൺകുട്ടി കാര്യങ്ങൾ തുറന്നു പറയുകയായിരുന്നു. അപ്പോഴേക്കും അമ്മവൻ വീട്ടിൽ നിന്നും പോയിരുന്നു. ഉടൻ തന്നെ പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകി.

പെൺകുട്ടി തനിച്ചാവാതിരിക്കാൻ സഹോദരനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവും കേസെടുത്തതായി പൊലീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :