യാത്രക്കാർക്കുള്ള സൌജന്യ ഇൻഷൂറൻസ് പരിരക്ഷ ഒഴിവാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽ‌വേ

Sumeesh| Last Modified ശനി, 11 ഓഗസ്റ്റ് 2018 (18:53 IST)
ഡൽഹി: ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നവർക്കായി റെയിൽ‌വേ നൽകുന്ന സൌജന്യ ഇൻഷുറൻസ് പരിരക്ഷ ഒഴിവാക്കാൻ ഇന്ത്യൻ റെയിൽ‌വേ തീരുമാനിച്ചു. ട്രെയിൻ അപകടങ്ങളിൽ യാത്രക്കാർക്ക് മരണം സംഭവിച്ചാൽ കുടുംബത്തിന് 10 ലക്ഷം രൂപ ലഭിക്കുന്ന ഇൻഷുറൻസ് പദ്ധതിയാണ് റെയിൽ‌വേ ഒഴിവാക്കാൻ ഒരുരുങ്ങുന്നത്.

അപകടങ്ങളിൽ അംഗവൈകല്യം സംഭവിച്ചാൽ 7.5 ലക്ഷം രൂപയും പരിക്കുകൾ പറ്റിയാൽ 2 ലക്ഷം രൂപയും ഇൻഷുറൻസ് വഴി നൽകിയിരുന്നു. എന്നാൽ ഇനി മുതൽ ഇൻഷൂറൻസ് യാത്രക്കാർക്ക ആവശ്യമെങ്കിൽ മാത്രം തിരഞ്ഞെടുക്കാനുള്ള സംവിധാനമാണ് കൊണ്ടുഅരുന്നത്.

ടിക്കറ്റ് തുകക്ക് പുറമെ അധിക തുക നൽകി മാത്രമേ ഇനി ഇൻഷൂറൻസ് പരിരക്ഷ നേടനാവു. എത്ര തുക അധികമായി നൽകണം എന്നത് വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാകു. സെപ്ടംബർ ഒന്നു മുതൽ പുതിയ തീരുമാനം നടപ്പിലാകും. ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2017 ഡിസംബറിലാണ് ഐ ആ‍ർ സി ടി സി സൌചന്യ ഇൻഷൂറൻസ് പരിരക്ഷ നൽകി തുടങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :