ശിവശങ്കറിനെ വീണ്ടും ചോദ്യംചെയ്യുന്നു, ഇത്തവണ സ്വപ്നയ്ക്ക് ഒപ്പം ഇരുത്തി എന്ന് റിപ്പോർട്ടുകൾ

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (12:26 IST)
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചി എൻഐഎ ഒഫീസിൽവച്ചാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. ഇത് മൂന്നാം തവണയാണ് ചോദ്യ ചെയ്യുന്നതിനായി എൻഐഎ ശിവശങ്കറിനെ വിളിച്ചുവരുത്തുന്നത്. കേസിലെ മുഖ്യ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഒപ്പമിരുത്തിയായിരിയ്ക്കും ചോദ്യം ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ.

സ്വപ്ന സുരേഷിനെ കൊച്ചി എൻഐഎ ഓഫീസിൽ എത്തിച്ചിട്ടുണ്ട്. പ്രതികളൂടെ ലാപ്‌ടോപ്പിൽനിന്നും മൊബൈൽ ഫോണുകളിൽനിന്നും ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലായിരിയ്ക്കും ചോദ്യംചെയ്യൽ. പ്രതികളിൽനിന്നും 2 ടിബിയോളം വരുന്ന ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. സ്വപ്ന പ്രമുഖരുമായി നടത്തിയ ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളും ഇക്കൂട്ടത്തിൽ ഉള്ളതായി നേരത്തെ
തന്നെ എൻഐഎ വ്യക്തമാക്കിയിരുന്നു.

ഡിജിറ്റൽ തെളിവുകളിലെ വിവരങ്ങളും, പ്രതികളുടെ മൊഴികളും, എം ശിവശങ്കറിന്റെ മൊഴികളും വിശദമായി പരിശോധിച്ച ശേഷം. മൊഴികളിൽ വ്യക്തത വരുത്തുന്നതിനും കൂടുതൽ വിവരങ്ങൾ ശേഖരിയ്ക്കുന്നതിനുമായാണ് പ്രതികൾക്കൊപ്പമിരുത്തി എം ശിവശങ്കറിനെ ചോദ്യംചെയ്യുന്നത് എന്നാണ് വിവരം. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ വീണ്ടും ചോദ്യം ചെയ്യുന്നതിനായി സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയയും എൻഐഎ കസ്റ്റഡിയിൽ വാങ്ങിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :