രേണുക വേണു|
Last Modified ബുധന്‍, 1 നവംബര്‍ 2023 (08:43 IST)
വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. 102 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ വാണിജ്യ ആവശ്യത്തിനായുള്ള സിലിണ്ടര്‍ വില 1842 രൂപയായി.
ഡല്‍ഹിയില്‍ 1731 രൂപയ്ക്ക് ലഭിച്ചിരുന്ന 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില 1833 രൂപയായി. മുംബൈയില്‍ വില 1785.50 രൂപയായും ചെന്നൈയില്‍ 1999.50 രൂപയായും വര്‍ധിച്ചു.
അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ഗാര്‍ഹിക സിലിണ്ടര്‍ വില വര്‍ധിപ്പിക്കാത്തത്.