കേന്ദ്രസർക്കാർ ഫോണുകൾ ചോർത്തുന്നു, ആപ്പിളിൽ നിന്നും മുന്നറിയിപ്പ് ലഭിച്ചതായി പ്രതിപക്ഷനേതാക്കൾ

അഭിറാം മനോഹർ| Last Modified ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (14:45 IST)
തങ്ങളുടെ ഫോണുകള്‍ ഹാക്ക് ചെയ്യപ്പെടുവാന്‍ സാധ്യതയുണ്ടെന്ന് ഫോണ്‍ കമ്പനികളില്‍ നിന്നും മുന്നറിയിപ്പ് ലഭിച്ചതായുള്ള ഗുരുതര ആരോപണവുമായി ശശി തരൂര്‍ അടക്കമുള്ള പ്രതിപക്ഷ എം പിമാര്‍. ഭരണകൂട പിന്തുണയുള്ള അറ്റാക്കര്‍മാര്‍ ഐഫോണുകള്‍ ഹാക്ക് ചെയ്‌തേയ്ക്കാമെന്ന മുന്നറിയിപ്പ് സന്ദേശം ആപ്പിളില്‍ നിന്നും ലഭിച്ചതായാണ് പ്രതിപക്ഷ നേതാക്കന്മാരുടെ വെളിപ്പെടുത്തല്‍.

കോണ്‍ഗ്രസ് എം പി ശശിതരൂര്‍, ശിവസേന എം പി പ്രിയങ്ക ചതുര്‍വേദി, തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവാ മോയിത്ര, കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര തുടങ്ങിയവരാണ് ആരോപണവുമായി രംഗത്ത് വന്നത്. ഇവരില്‍ പലരും ആപ്പിളില്‍ നിന്നും തങ്ങള്‍ക്ക് ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് എക്‌സിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഫോണ്‍ ഹാക്ക് ചെയ്യപ്പെടുന്ന പക്ഷം രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍,ആശയവിനിമയങ്ങള്‍,ക്യാമറ, മൈക്രോഫോണ്‍ എന്നിവ പോലും സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ആയുള്ള അറ്റാക്കര്‍മാര്‍ക്ക് രഹസ്യമായി ഉപയോഗപ്പെടുത്താനാകും. ഇത് ചിലപ്പോള്‍ തെറ്റായ മുന്നറിയിപ്പാകാന്‍ സാധ്യതയുണ്ടെങ്കിലും മുന്നറിയിപ്പ് ഗൗരവത്തിലെടുക്കണമെന്നാണ് ആപ്പിള്‍ നല്‍കിയ സന്ദേശത്തില്‍ പറയുന്നത്.

എ എ പി എം പിയായ രാഘവ് ഛദ്ദ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എസ് പി നേതാവ് അഖിലേഷ് യാദവ്, ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജന്‍ എന്നിവര്‍ക്കും ഇത്തരം സന്ദേശം ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :