രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലകുറഞ്ഞു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 1 ജൂണ്‍ 2022 (08:46 IST)
രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലകുറഞ്ഞു. സിലിണ്ടറിന് 134 രൂപയാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ പുതുക്കിയ വില 2223 രൂപയായി. കഴിഞ്ഞമാസം വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 102 രൂപ വര്‍ധിപ്പിച്ചിരുന്നു. അതേസമയം വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :