രേണുക വേണു|
Last Modified വ്യാഴം, 11 നവംബര്‍ 2021 (08:32 IST)
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍
നിലനിന്നിരുന്ന ന്യുനമര്‍ദം
ശക്തി പ്രാപിച്ചു തീവ്ര ന്യുനമര്‍ദമായി മാറി. ചെന്നൈക്ക് 430 കിലോമീറ്ററും പുതുച്ചേരിയില്‍ നിന്ന് 420 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യുനമര്‍ദം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തമിഴ്‌നാടിന്റെ വടക്കന്‍ തീരത്തെത്തി വൈകുന്നേരത്തോടെ കാരയ്ക്കലിനും ശ്രീഹരിക്കോട്ടക്കും ഇടയില്‍ പുതുച്ചേരിക്ക് വടക്ക് സമീപം കരയില്‍ പ്രവേശിക്കാന്‍ സാധ്യത. തീരദേശ തമിഴ്‌നാട് - ആന്ധ്രാ തീരങ്ങളില്‍ അതി ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചെന്നൈ നഗരത്തില്‍ വെള്ളക്കെട്ട് രൂക്ഷമായി. തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.