കനത്ത മഴ: തമിഴ്‌നാട്ടിലെ ചെക്ക് ഡാം തകര്‍ന്നു

രേണുക വേണു| Last Modified ബുധന്‍, 10 നവം‌ബര്‍ 2021 (08:10 IST)

കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ ചെക്ക് ഡാം തകര്‍ന്നു. വില്ലുപുരം ജില്ലയിലെ തലവന്നൂരില്‍ തേന്‍പെണ്ണൈ നദിക്ക് കുറുകെ നിര്‍മിച്ചിരിക്കുന്ന ചെക്ക് ഡാമാണ് കനത്ത മഴയെ തുടര്‍ന്ന് ഇന്നലെ രാത്രി തകര്‍ന്നത്. ഈ വര്‍ഷത്തില്‍ രണ്ടാം തവണയാണ് ചെക്ക് ഡാം തകരുന്നത്. ഈ ഡാമിന്റെ മറ്റൊരു ഭാഗം കഴിഞ്ഞ ജനുവരിയിലും തകര്‍ന്നുവീണിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഉദ്ഘാടനം കഴിഞ്ഞ ഡാം നിര്‍മാണത്തിലെ അപാകതകള്‍ മൂലമാണ് തകര്‍ന്നതെന്നാണ് ആരോപണം. അണ്ണാ ഡിഎംകെ സര്‍ക്കാരിന്റെ കാലത്താണ് 25 കോടി മുടക്കി ചെക്ക് ഡാം പണിതത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :