ബല്ലിയ|
VISHNU N L|
Last Modified ശനി, 30 മെയ് 2015 (13:47 IST)
കാലങ്ങളായി പിറകെ നടന്ന് വിവാഹാഭ്യാര്‍ഥന നടത്തിയിട്ടും ഗൌനിക്കാതിരുന്ന യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച് യുവതി പ്രതികാരം തീര്‍ത്തു. ത്തര്‍പ്രദേശിലെ ബല്ലിയില്‍ നിന്നാണ് അപൂര്‍വ്വമായ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ആസിഡാക്രമണത്തിന് വിധേയമായ പെണ്‍കുട്ടികളുടെ വാര്‍ത്തകളില്‍ നിറയുമ്പോഴാണ് നേരെ തിരിച്ചുള്ള ആക്രമണ വാര്‍ത്ത ഉണ്ടാകുന്നത്. ബല്ലയിലെ രസ്രാ ഏരിയയില്‍ വ്യാഴാഴ്‌ചയാണ് സംഭവം നടന്നത്.
രസ്രാ പോലീസ് സ്‌റ്റേഷന് സമീപം താമസസ്‌ഥലത്തെ ടെറസില്‍ കിടന്ന ഉറങ്ങുമ്പോള്‍ അയല്‍ക്കാരിയായ പെണ്‍കുട്ടി എത്തുകയും മുഖത്ത് ആസിഡ് ഒഴിക്കുകയുമായിരുന്നു. ജാംഗാവോണ്‍ വില്ലേജിലെ രാജ്‌കുമാര്‍ പാല്‍ എന്നയാള്‍ക്കാണ് പൊള്ളലേറ്റത്. ഇയാളെ ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് വാരണാസിയിലേക്ക് വിദഗ്‌ദ്ധ ചികിത്സയ്‌ക്ക് പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയെ വെള്ളിയാഴ്‌ച രാവിലെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
ദീര്‍ഘകാലമായി പെണ്‍കുട്ടി ഇയാള്‍ക്ക് പിന്നാലെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി പുറകേ നടക്കുകയായിരുന്നു. ഇത് നിരന്തരമായി നിരസിച്ചതിലുള്ള നിരാശയാണ് ഈ കടുംകൈയ്ക്ക് യുവതിയെ പ്രേരിപ്പിച്ചത്. വെള്ളിയാഴ്‌ച പയ്യന്റെ മാതാവ് സമര്‍പ്പിച്ച പരാതിയില്‍ പോലീസ് കേസെടുക്കുകയും പെണ്‍കുട്ടിയെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു. യുവാവിന്റെ പൊള്ളല്‍ ഗുരുതരമാണെന്നാണ് വിവരം.