സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 22 ജൂണ്‍ 2024 (20:44 IST)
ജനറല്‍ ആശുപത്രി കാന്റീനിലെ ബിരിയാണിയില്‍ പുഴു. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി കാന്റീനിലാണ് സംഭവം. ആശുപത്രിയില്‍ ചികിത്സയിലായ മുണ്ടക്കയം സ്വദേശിയായ മോനിച്ചന്‍ കൊച്ചു പറമ്പില്‍ വാങ്ങിയ മൂന്നു ബിരിയാണിയില്‍ ഒന്നിലാണ് പുഴുവിനെ കണ്ടെത്തിയത്. നേരത്തേ തന്നെ കാന്റീനെതിരെ നിരവധി പരാതികള്‍ ഉണ്ട്.
ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെയായിരുന്നു പ്രവര്‍ത്തനമെന്നും കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന മുറിയോട് ചേര്‍ന്നാണ് കാന്റീന്‍ പ്രവര്‍ത്തിക്കുന്നത്. സംഭവത്തിന് പിന്നാലെ പഞ്ചായത്ത് അധികൃതര്‍ കാന്റീന്‍ അടച്ചു പൂട്ടി.