ഒരുകാലത്ത് മദ്യത്തിനടിമയായി ഗുരുതരാവസ്ഥയിലായെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവന്നു; ഒടുവില്‍ 21കാരനായ ഹനുമാന്‍ കുരങ്ങ് വിടവാങ്ങി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 21 ഒക്‌ടോബര്‍ 2021 (09:00 IST)
ഒരുകാലത്ത് മദ്യത്തിനടിമയായി ഗുരുതരാവസ്ഥയിലായെങ്കിലും അധികൃതരുടെ ഇടപെടല്‍ കൊണ്ട് ദുശീലം മാറ്റി ആരോഗ്യം വീണ്ടെടുത്ത് ജീവിതത്തിലേക്ക് തിരിച്ചുവന്ന 21കാരനായ ഹനുമാന്‍ കുരങ്ങ് വിടവാങ്ങി. മംഗലാപുരത്തെ പാര്‍ക്കില്‍ എത്തിയ ആദ്യത്തെ ഹനുമാന്‍ കുരങ്ങ് രാജുവാണ് വിടവാങ്ങിയത്. രാജുവിന് വൃക്ക-കരള്‍ രോഗങ്ങള്‍ ഉണ്ടായിരുന്നതായി പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞു.

രാജുവിനെ 2005ല്‍ പടുബിദ്രി പട്ടണത്തിലെ ഒരു ബാറിനു സമീപത്തുനിന്നാണ് കണ്ടെത്തുന്നത്. ആരോഗ്യനില തീരെ വഷളായിരുന്നു. ബാറില്‍ വരുന്നവര്‍ നല്‍കുന്ന മദ്യം കുടിച്ച് രാജു അതിന് അടിമായിരുന്നു. കുരങ്ങിന് സുഖമില്ലെന്ന് ബാര്‍ ഉടമ അറിയിച്ചതിനെ തുടര്‍ന്നാണ് പാര്‍ക്ക് അധികൃതര്‍ എത്തുന്നത്.

ആദ്യമൊന്നും ഭക്ഷണം കഴിക്കാതിരുന്ന രാജുവിന് ചെറിയ രീതിയില്‍ മദ്യം നല്‍കിയപ്പോള്‍ സുഖപ്പെടുകയായിരുന്നു. പിന്നീട് രാജു മദ്യപാനം ഉപേക്ഷിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :