അഭിറാം മനോഹർ|
Last Modified ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (16:02 IST)
കനത്ത
മഴ തുടരുന്ന സാഹചര്യത്തിൽ കേരളം,കർണാടക,തമിഴ്‌നാട് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകി. മൂന്ന് സംസ്ഥാനങ്ങളിലായി കിടക്കുന്ന ആറ് നദികൾ കരകവിഞ്ഞ് വെള്ളപ്പൊക്കാൻ സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്.
കേരളത്തിലെ പല പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ അതി തീവ്ര മഴയാണ് ലഭിച്ചിരിക്കുന്നത്.
കേരളം,ആൻഡമാൻ,കർണടക,തമിഴ്‌നാട്,പുതുച്ചേരി എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ തീവ്രമോ അതി തീവ്രമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം അടുത്ത മൂന്ന് ദിവസം കനത്ത മഴയ്ക്കും കാറ്റിനും കാരണമാകുമെന്നാണ് വിലയിരുത്തൽ.
കേരളത്തിൽ ഇത്തിക്കരയാറിലാണ് രൂക്ഷമായ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളത്. 2018 ഓഗസ്റ്റ് 16ന് രേഖപ്പെടുത്തിയതിലും മുകളിലാണ് നദിയുടെ ഒഴുക്ക്.