സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 1 ജനുവരി 2022 (16:19 IST)
ഹരിയാനയില്‍ ബിവാനി ജില്ലയിലെ ഖനനപ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ 20തോളം പേര്‍ മണ്ണിനടിയിലെന്ന് റിപ്പോര്‍ട്ട്. മണല്‍ എടുക്കുന്ന ക്വാറിയിലാണ് ദുരന്തം സംഭവിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. മറ്റൊരു ജോലിസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. മരണസംഖ്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. രക്ഷപ്പെടുത്തിയവരെ ആശുപത്രികളില്‍ എത്തിക്കുന്നുണ്ട്.