1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. laluprasad yadavu, amit sha

അമിത് ഷാ ഇന്ത്യന്‍ പ്രധാനമന്ത്രി പദം മോഹിച്ചാണു നടക്കുന്നതെന്ന് ലാലുപ്രസാദ്

ലാലുപ്രസാദ് യാദവ്
ബിജെപി പ്രസിഡന്റ് അമിത് ഷാ ഇന്ത്യന്‍ പ്രധാനമന്ത്രി പദം മോഹിച്ചാണു നടക്കുന്നതെന്ന് ലാലുപ്രസാദ് യാദവ്. പ്രധാനമന്ത്രി കസേരയില്‍ നിന്ന് നരേന്ദ്ര മോഡിയെ പുറത്താക്കുകയാണ് ഷായുടെ ലക്ഷ്യമെന്നും ലാലുപ്രസാദ് പറഞ്ഞു.

ദളിതര്‍ക്കും പാവപ്പെട്ടവര്‍ക്കും എതിരായാണു മോഡി പ്രവര്‍ത്തിക്കുന്നത്. ദാദ്രിയില്‍ അരങ്ങേറിയ സംഭവത്തെക്കുറിച്ചു മോഡി ഇതുവരെ പ്രതികരിച്ചിട്ടില്ല. ആര്‍എസ്എസ് സാമൂഹ്യ വിദ്വേഷം വളര്‍ത്തുന്നതിലാണു ശ്രദ്ധചെലുത്തുന്നതെന്നും ലാലുപ്രസാദ് ആക്ഷേപിച്ചു.