മകന്‍ തന്നെ പിന്‍ഗാമിയെന്ന് ലാലു പ്രസാദ്

പാട്ന:| Last Modified വ്യാഴം, 9 ഏപ്രില്‍ 2015 (18:50 IST)

തന്റെ പിന്‍ഗാമി തന്റെ മകന്‍ ആണെന്ന് ബിഹാര്‍ നേതാവ് ലാലു പ്രസാദ് യാദവ്. നേരത്തെ അറുപത്തിയേഴുകാരനായ ലാലു ആര്‍ജെഡിയുടെ നേതൃസ്ഥാനം തന്റെ മകന് കൈമാറുമെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ രണ്ട് ആൺ മക്കളില്‍ ആരെയാണ് നേതാവാക്കാന്‍ പോകുന്നതെന്ന് ലാലു വെളിപ്പെടുത്തിയില്ല.

ആര്‍ജെഡിയില്‍ പിന്‍ഗാമിയെ നിര്‍ദേശിക്കാന്‍ ഇത് രാജഭരണമല്ലെന്ന് വടക്കന്‍ ബിഹാറിലെ മധേപുര എംപിയായ പപ്പു യാദവ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായി തന്റെ തീരുമാനത്തോട് യോജിക്കാത്തവര്‍ക്ക് പാര്‍ട്ടി വിട്ടുപോകാമെന്നും പപ്പു യാദവിന്റെ പേര് പരാമര്‍ശിക്കാതെ ലാലു പറഞ്ഞു. ഇതുകൂടാതെ ആറു സഖ്യകക്ഷികളെ വച്ച് പുതിയ സഖ്യമുണ്ടാക്കുമെന്നും പപ്പു പറഞ്ഞു. ലാലുവിന്റെ മക്കളായ തേജ് പ്രതാപ്‌ യാദവും തേജസ്വി യാദവും ഈ വര്ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് സൂചനകള്‍. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സഹോദരി മിസാ ഭാരതിയും മല്‍സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :