ജനതാപരിവാര്‍: നിര്‍ണായകമായ യോഗം ഇന്ന്

   ജനതാപരിവാര്‍ , ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് , ലാലു പ്രസാദ് യാദവ്
ന്യൂഡല്‍ഹി| jibin| Last Modified ഞായര്‍, 5 ഏപ്രില്‍ 2015 (11:25 IST)
പഴയ ജനതാദളിന്റെ ഭാഗമായിരുന്ന പാര്‍ട്ടികളുടെ ലയനം സംബന്ധിച്ച സുപ്രധാന യോഗം ഇന്ന് നടക്കും. മുലായം സിംഗിന്റെ വീട്ടിലാണ് നിര്‍ണായകമായ സമ്മേളനം നടക്കുന്നത്. വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടപ്പാക്കുന്ന ലയനം സംബന്ധിച്ച യോഗത്തില്‍ ലാലു പ്രസാദ് യാദവ്, നിതീഷ് കുമാര്‍, ശരദ് യാദവ്, ദേവ ഗൗഡ തുടങ്ങിയവര്‍ പങ്കെടുക്കും. പുതിയ പാര്‍ട്ടിയുടെ പേര്, ചിഹ്നം, പരിപാടി എന്നിവ തീരുമാനിക്കാനാണ് യോഗം ചേരുന്നത്.

സമാജ്വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, ജനതാദള്‍ യുനൈറ്റഡ്, ജനതാദള്‍ സെക്കുലര്‍, ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍, സമാജ്വാദി ജനതാപാര്‍ട്ടി (ചന്ദ്രശേഖര്‍) എന്നീ പാര്‍ട്ടികളാണ് ഒരുപാര്‍ട്ടിയായി ചേരുന്നത്. യോഗത്തില്‍ ലയന പ്രഖ്യാപനത്തിന്റെ തീയതിയും തീരുമാനിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :