ന്യൂഡല്‍ഹി|
jibin|
Last Updated:
ബുധന്‍, 1 ജൂലൈ 2015 (11:01 IST)
വരുണ്‍ ഗാന്ധിക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡി രംഗത്ത്. വരുണ്‍ ഗാന്ധിയുമായി കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ കൂടിക്കാഴ്ച നടത്തി. പ്രശ്നങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി സഹായിക്കുമെന്നു വരുണ്‍ ഗാന്ധി പറഞ്ഞതായും ലളിത് മോഡി ട്വറ്ററിലൂടെ വെളിപ്പെടുത്തി.
ഇതിന് 60 മില്യണ്‍ ഡോളര്‍ സോണിയ ഗാന്ധിക്ക് നല്‍കണമെന്നുംവരുണ്‍ ഗാന്ധി പറഞ്ഞതായി മോഡി ട്വറ്ററില്‍ വെളിപ്പെടുത്തി.
മോഡിയുടെ വെളിപ്പെടുത്തല്‍ അടിസ്ഥാനരഹിതമെന്ന് വരുണ്‍ ഗാന്ധി പ്രതികരിച്ചു. നേരത്തെ പ്രിയങ്ക ഗാന്ധിക്ക് നേരെയും അവരുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്‌ക്കും നേരെയും ലളിത് മോഡി കൂടിക്കാഴ്‌ച വിവാദം ഉന്നയിച്ചിരുന്നു.