റെയ്നയും ജഡേജയും കോഴ കൈപ്പറ്റിയെന്ന് ലളിത് മോഡി

Last Modified ഞായര്‍, 28 ജൂണ്‍ 2015 (12:13 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്നയും രവീന്ദ്ര ജഡേജയും വെസ്റ്റ് ഇന്‍ഡീസ് താരമായ ഡ്വെയ്ന്‍ ബ്രാവോയും വാതുവെപ്പുകാരില്‍ നിന്ന് കോഴ കൈപ്പറ്റിയിട്ടുണ്ടെന്ന് ലളിത് മോഡി. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖ വ്യവസായിയായ ബാബാ ദിവാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഫ്ലാറ്റും മറ്റ് ധനസഹായവും ചെയ്തിട്ടുണ്ടെന്ന് ലളിത് മോഡി ആരോപിക്കുന്നു. 2013 ല്‍ ഐസിസി സിഇഒ ഡേവ് റിച്ചാര്‍ഡസണ്‍ എഴുത്തിയ ഇ മെയല്‍ സന്ദേശത്തിലാണ് ലളിത് മോഡി ആരോപണം ഉന്നയിക്കുന്നത്. ഇന്നലെ ട്വിറ്ററിലൂടെയാണ് ഇ മെയില്‍ സന്ദേശത്തിന്‍റെ പകര്‍പ്പ് ലളിത് മോഡി പുറത്ത് വിട്ടത്.

മൂന്ന് താരങ്ങൾക്കും ഇരുപത് കോടി രൂപ വീതം ബാബാ ദിവാൻ നൽകിയെന്നും റെയ്നയ്ക്ക് ജഡേജയ്ക്കും പണത്തെ കൂടാതെ ഫ്ളാറ്റുകളും പാരിതോഷികമായി ലഭിച്ചെന്നും മോഡി പറയുന്നു. റെയ്നയ്ക്ക് ഡൽഹി,​ വസന്ത് വിഹാർ,​ നോയ്ഡ എന്നിവിടങ്ങളിലും ജഡേജയ്ക്ക് ബാന്ദ്രയിലുമാണ് ഫ്ളാറ്റുകൾ ലഭിച്ചതെന്നും മോഡി ചൂണ്ടിക്കാണിക്കുന്നുണ്ട്. റിച്ചാർഡ്സണ് ഉചിതമാണെന്ന് തോന്നിയാൽ താൻ ഈ വിവരങ്ങൾ ഐ.സി.സിയുടെ അഴിമതി വിരുദ്ധ സുരക്ഷാ വിഭാഗത്തിന് കൈമാറാൻ തയ്യാറാണെന്നും മോഡി കത്തിൽ വ്യക്തമാക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :