അനുബന്ധ വാര്‍ത്തകള്‍
- ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ സാധ്യതകൾ എങ്ങനെ? മറുപടിയുമായി അശ്വിൻ
- ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇന്ത്യൻ ടീം ജൂൺ 3ന് ഇംഗ്ലണ്ടിൽ
- രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 1,65,553 കൊവിഡ് കേസുകൾ, 3460 മരണം
- ലോകത്തിന് ഭീഷണിയായി കൊറോണയുടെ പുതിയ വകഭേദം, ഇന്ത്യയിലും ബ്രിട്ടനിലുമുള്ള വൈറസുകളുടെ സങ്കരമെന്ന് ഗവേഷകർ, അതിവേഗം പടരാൻ ശേഷി
- കൊവിഡിൽ രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് 10 ലക്ഷം രൂപയുടെ കേന്ദ്രസഹായം, വിദ്യാഭ്യാസം സൗജന്യം
ലക്ഷദ്വീപിൽ ഇന്റർനെറ്റിന് വേഗത കുറയുന്നതായി പരാതി
അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാര നടപടിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് വേഗത കുറഞ്ഞതായി പരാതി. പ്രതിഷേധങ്ങളെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായ നീക്കമാണിതെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. അത് മാത്രമല്ല ജൂണ്‍ ഒന്നാം തീയതി മുതല്‍ സ്കൂളുകള്‍ തുറക്കാന്‍ ഇരികെ ഓണ്‍ലൈന്‍ ആയുള്ള പഠനത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ജനങ്ങൾക്ക് ഭയമുണ്ട്.
അതേസമയം ലക്ഷദ്വീപിൽ ഇന്ന് മുതൽ സന്ദർശനവിലക്ക് നിലവിൽ വന്നു. ഇനി മുതൽ കവരത്തി എഡിഎം ആയിരിക്കും സന്ദർശകർക്ക് പ്രവേശാനാനുമതി നൽകുക.കൊവിഡ് പശ്ചാത്തലത്തിലാണ് സന്ദര്‍ശന വിലക്കന്ന് ഉദ്യോഗസ്ഥരുടെ വിശദീകരണം. മാത്രമല്ല സന്ദര്‍ശകര്‍ ഒരാഴ്ച കൂടുമ്പോള്‍ പെര്‍മിറ്റ് പുതുക്കുകയും വേണം.