ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇന്ത്യൻ ടീം ജൂൺ 3ന് ഇംഗ്ലണ്ടിൽ

അഭിറാം മനോഹർ| Last Modified ഞായര്‍, 30 മെയ് 2021 (11:25 IST)
ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം ജൂൺ മൂന്നിന് ഇംഗ്ലണ്ടിലെത്തും. ജൂൺ 18 മുതൽ 22 വരെ ഇംഗ്ലണ്ടിലെ സതാംപ്‌ടണിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഇന്ത്യയും ന്യൂസിലൻഡുമാണ് ഏറ്റുമുട്ടുക.

ജൂൺ 3ന് എത്തുന്ന ഇന്ത്യൻ സംഘം ഐ‌‌സൊലേഷനിൽ പ്രവേശിക്കുമെന്ന് ഐസിസി അറിയിച്ചു. 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയാണ് ഇന്ത്യൻ സംഘം ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നത്. അതേസമയം നിലവിൽ ഇംഗ്ല‌ണ്ടിലുള്ള ന്യൂസിലൻഡ് സംഘം ജൂൺ 15ന് ബയോ ബബിളിൽ പ്രവേശിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :