1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India covid updates

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 1,65,553 കൊവിഡ് കേസുകൾ, 3460 മരണം

കൊവിഡ്
തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് രണ്ട് ലക്ഷത്തിന് താഴെ കൊവിഡ് രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 1,65,553 കേസുകളാണ്. 3,460 പേർ കോവിഡ് ബാധിച്ച് മരിച്ചു.
 
ഇതുവരെ 2,78,94,800 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 3,25,972 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്. പത്തുശതമാനത്തിൽ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 21,20,66,614 ആയി ഉയർന്നു.
അടുത്ത ലേഖനം
കണ്ണിലും കൈകളിലും പരിക്ക്, ഡൊമിനിക്കയിൽ പിടിയിലായ മെഹുൽ ചോക്‌സിയുടെ ദൃശ്യങ്ങൾ പുറത്ത്