കൊല്‍ക്കത്ത|
jibin|
Last Modified ചൊവ്വ, 1 ജൂലൈ 2014 (17:07 IST)
തൃണമൂല്‍ കോണ്‍ഗ്രസ് എംപി തപസ് പാലിന്റെ വിവാദ പ്രസ്താവനയില്‍ മമതാ ബാനര്‍ജിക്ക് കടുത്ത നിരാശ. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് മുകുള്‍ റോയിയാണ് ഈ കാര്യം വെളിപ്പെടുത്തിയത്.
സിപിഎമ്മിലെ എല്ലാ വനിതാ പ്രവര്‍ത്തകരെയും ബലാത്സംഗം ചെയ്യാന്‍ താന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം നടത്തുമെന്നും. തനിക്ക് ഈ കാര്യം അണികളോട് പറയാന്‍ യാതൊരു മടിയുമില്ലെന്നാണ് ബംഗാളിലെ പ്രമുഖ നടനും എം.പിയുമായ തപസ് പാല് പറഞ്ഞത്.
പ്രസ്താവന തീര്‍ത്തും അസ്വീകാര്യമാണെന്നും പാലിനെ ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു. എംപിയുടെ പ്രസ്താവന നിര്ഭാഗ്യകരകമാണെന്നും അദ്ദേഹം രാജിവെക്കണമെന്നും ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ മമതാ ശര്‍മ ആവശ്യപ്പെട്ടു. സിപിഎം നേതാവ് മാലിനി ഭട്ടാചര്യ താപാസ് പാലിനെതിരെ ദേശീയ വനിതാ കമ്മീഷനും ലോക്സഭാ സ്പീക്കര്‍ക്കും പരാതി നല്‍കുമെന്ന് അറിയിച്ചിരുന്നു.