സിപിഎം വനിതാ പ്രവര്‍ത്തകരെ ബലാത്സംഗം ചെയ്യാന്‍ തൃണമൂല്‍ എംപിയുടെ ആഹ്വാനം

 താപാസ് പാല്‍ , കൊല്‍ക്കത്ത , തൃണമൂല്‍ എംപി
കൊല്‍ക്കത്ത| jibin| Last Modified ചൊവ്വ, 1 ജൂലൈ 2014 (10:32 IST)
ആവശ്യമെങ്കില്‍ സിപിഎമ്മിലെ എല്ലാ വനിതാ പ്രവര്‍ത്തകരെയും ബലാത്സംഗം ചെയ്യാന്‍ താന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം നടത്തുമെന്ന് തൃണമൂല്‍ എംപി താപാസ് പാല്‍. ബംഗാളിലെ മുന്‍നിര ചലചിത്ര നടനും എംപിയുമായ താപാസ് തൃണമൂല്‍ പ്രവര്‍ത്തകരുടെ യോഗത്തിലായിരുന്നു ഈ വിവാദ
പ്രസ്താവന നടത്തിയത്.

തനിക്ക് ഈ കാര്യം അണികളോട് പറയാന്‍ യാതൊരു മടിയുമില്ലെന്ന് അദ്ദേഹം യോഗത്തില്‍ പറഞ്ഞു. പ്രസ്താവന വിവാദമായതോടെ സിപിഎം നേതാവ് മാലിനി ഭട്ടാചര്യ താപാസ് പാലിനെതിരെ ദേശീയ വനിതാ കമ്മീഷനും ലോക്സഭാ സ്പീക്കര്‍ക്കും പരാതി നല്‍കുമെന്ന് അറിയിച്ചു. പാര്‍ലമെന്‍റ് ഇക്കാര്യത്തില്‍ വിശദീകരണം ആരായണമെന്നും അവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ തപാസിന്റെ നിര്‍വികാരമായ പ്രസ്താവനയാണെന്നുംമുമ്പ്
നേരത്തെ നടത്തിയ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നും തൃണമൂല്‍ നേതാവ് ദേരക് ബ്രിയന്‍ പ്രതികരിച്ചു. ഒരു പ്രാദേശിക ചാനലാണ് വിവാദ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :